2009 ഡിസംബർ 20, ഞായറാഴ്‌ച

എന്റെ കലാലയ ഓര്‍മമകള്‍.........

ആദ്യം എന്‍റെ നഴ്സറി ജീവിതത്തെ കുറിച്ച പറയാം..ഇതൊരു കലാലയ ഓര്‍മയാണോ  എന്നറിയില്ല..എന്നാലും പഠിക്കാന്‍ തുടങ്ങിയത് ഇവിടം മുതലാണ് എന്നത് കൊണ്ട് ഞാന്‍ ഓര്‍മയില്‍ കൊണ്ട് വരാന്‍ ശ്രമിക്കയാണ്. നാലാം വയസ്സിലെ നട്ട പിരാന്ത് തുടങ്ങുന്ന സമയത്ത് ഞാന്‍ നഴ്സറിയില്‍ പഠിക്കാന്‍ പോയിട്ടുണ്ട്.എന്‍റെ വാപ്പാപ (ഉപ്പയുടെ ഉപ്പ ) ആയിരുന്നു എന്നെ ദിവസവും നഴ്സറിയില്‍ കൊണ്ട് പോയിരുന്നത്..പോകുമ്പോഴും വരുമ്പോഴും എനിക്ക് വാപ്പാപ മിട്ട്ടായി വാങ്ങി തരുമായിരുന്നു..കരഞ്ഞു കൊണ്ടാണ് ദിവസവും പോയിരുന്നത്.തിരിച് വരുമ്പോഴുള്ള കോലം കാണണ്ടത് തന്നെയായിരുന്നു.ആകാശ നീല ഷര്‍ട്ടും കടും നീല ട്രൌസറും ആയിരുന്നു യൂണിഫോം .
അതിലൊക്കെ ആകെ മണ്ണ് പുരണ്ടിടുണ്ടാവും.നീയെന്താ കല്ല്‌ കൊത്താന്‍ പോയതായിരുന്നോ എന്നാണ് വീട്ടില്‍ എത്തിയാല്‍ ഉമ്മച്ചി ചോദിക്കുക .സലഫി നഴ്സറിയില്‍ ആയിരുന്നു പഠിച്ചത്..ഇപ്പോഴും അത് അവിടെത്തന്നെയുണ്ട് .  അന്ന് കൂടെ പഠിച്ചവര്‍ കുറെ പേര്‍ എന്‍റെ കൂടെ ഉയര്‍ന്ന ക്ലാസ്സുകളിലും കൂടെ ഉണ്ടായിരുന്നു..ചില ദിവസങ്ങളില്‍ വാപ്പാപ കൂട്ടാന്‍ വരില്ല..അങ്ങനെയുള്ള ദിവസങ്ങളില്‍ ഉമ്മച്ചിയുടെ സ്കൂളില്‍ നിന്ന് കുട്ടികള്‍ വരും എന്നെ കൂട്ടാന്‍.നഴ്സറി യോട് ചേര്‍ന്ന് തന്നെയായിരുന്നു ഉമ്മച്ചി പഠിപ്പിക്കുന്ന സ്കൂളും .അവിടെ അജു വിന്‍റെ ക്ലാസില്‍ പോയി ഇരിക്കും .ഉപ്പാ യുടെ അനുജന്മ്മാര്‍ രണ്ടു പേര്‍ ലതീഫ്കയും നാസര്‍കയും സലഫിയില്‍ ഉണ്ടാകുമായിരുന്നു..അവര്‍ അവിടെ പഠിക്കുകയും കൂടെ നഴ്സറി വാനില്‍ കുട്ടികളെ കൊണ്ട് വരാനും പോകാറുണ്ടായിരുന്നു..ഇത് എനികൊരു ആശ്വാസം ആയിരുന്നു.ഞാന്‍ കരഞ്ഞു കൊണ്ട് ഇപ്പോഴും നാസര്‍കാ എന്ന് വിളികാരുണ്ടായിരുന്നു എന്ന് ചന്ദ്രി യേച്ചി ഇപ്പോഴും പറയും..ചന്ദ്രി യേച്ചി യും ഗീത ചേച്ചിയും നബീസ ച്ചയും ആയിരുന്നു അന്ന് നഴ്സറിയില്‍ ഞങ്ങളെ നോക്കാനുണ്ടയിരുന്നത്..   അവരൊക്കെ ഇപ്പോഴും അവിടെ തന്നെ ഉണ്ട്.  ഗീത ചേച്ചി ചന്ദ്രി ചേച്ചിയുടെ അനിയത്തിയായിരുന്നു.രണ്ടു കൊല്ലം എല്‍.കെ.ജി യും യു .കെ.ജി യും അവിടെ പഠിച്ചു ..മീര ടീച്ചറും രുഗ്മിണി ടീച്ചറും റാബിയ ടീച്ചറും ഒക്കെ യായിരുന്നു അന്ന് ടീച്ചര്‍ മാര്‍..
അന്ന് പി.ടി ആയിരുന്നു പ്രിന്‍സിപ്പല്‍..ഈ പി.ടി യുടെ മകളെയാണ് എന്‍റെ ഉമ്ബാപ്പ കല്യാണം കഴിച്ചത്.ആരിഫ എളെമ..ഞാന്‍ നഴ്സറിയില്‍ പഠിക്കുന്ന സമയത്തായിരുന്നു കല്യാണം..മലപ്പുറം ആയിരുന്നു വീട്.എളെമയുടെ സ്വന്തം കുട്ടിയായിരുന്നു പിന്നെ ഞാന്‍ ..ഇപ്പോഴും അവരുടെ കൂടെതന്നെയയിരുന്നു.മലപ്പുറം ഭാഷ പറഞ്ഞു ഉമ്ബാപ്പ എളെമയെ കളിയാക്കുമായിരുന്നു .എന്നിട്ട് എളെമ കരയും.ഇതൊക്കെ ഇന്ന് ഒര്കുമ്പോള്‍ രസമുള്ള കുറെ ഓര്‍മകളാണ്..       

1 അഭിപ്രായം: