മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും; മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...
ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്തല കാലങള് താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്...
അനുഭവങള് തൊട്ടറിഞ്ഞ്... ജീവിതത്തിനായി പരക്കം പായുമ്പോള്.....
എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.
എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.
കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന് ആഗ്രഹിക്കുന്നു.. എന്തേ സമ്മതമല്ലേ........
2009 ഡിസംബർ 29, ചൊവ്വാഴ്ച
2009 ഡിസംബർ 28, തിങ്കളാഴ്‌ച
ഒരു ഒത്തുചേരലിന്റെ ഓര്‍മ്മക്കായ്.........
ഞാന്‍ മനസ്സില്‍ എപ്പൊഴും താലോലിക്കുന്ന ,ഞാന്‍ മാത്രമല്ല എന്‍റെ കൂടെ പഠിച്ച എല്ലാവരും താലോലിക്കുന്ന ഒരു കാലഘട്ടമാണ് ഞങ്ങളുടെ +2 ജീവിതം..ഓര്‍ക്കുമ്പോള്‍ സുഖമുള്ള നൊമ്പരമാണ് ആ ജീവിതം.ഒരു തുള്ളി കണ്ണ് നീരിന്റെ നനവോടെയല്ലാതെ എനിക്കോ എന്‍റെ കൂട്ടുകാര്കോ ആ കാലം സ്മരിക്കാന്‍ പറ്റില്ല.കാരണം അത്രക്ക് പറയാന്‍ പറ്റാത്ത അത്ര വൈകാരികമായിരുന്നു ആ ജീവിതം. nochat ഹയര്‍ secondary സ്കൂളിലായിരുന്നു ഞങ്ങള്‍ പഠിച്ചിരുന്നത്..
രണ്ട് വര്ഷം കഴിഞ്ഞ പടിയിറങ്ങുമ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു എല്ലാ വര്‍ഷവും ഒരു ദിവസം വീണ്ടും ഒത്തു ചേരണം എന്ന് ..ഒരു ഒഴിവുകാലത്ത് എല്ലാര്ക്കും വരാന്‍ പറ്റുന്ന ഒരു ദിവസം..+2 കഴിഞ്ഞ എല്ലാ വര്‍ഷവും ഞങ്ങള്‍ ഒത്തു കൂടി..വിശേഷങ്ങള്‍ പങ്കു വെച്ചു..ക്രിസ്ത്മസ് ഒഴിവു ദിവസതിലായിരുനു ഈ വര്ഷം ദിവസം നിശ്ചയിച്ചത്..ആ സമയത്താണ് ജസു എന്നെ വിളിക്കുന്നത് ..ഈ വര്‍ഷം ഒരു ടൂര്‍ ആയാലെന്താനെന്നായിരുന്നു അവന്‍ ചോദിച്ചത്.കേട്ടപ്പോള്‍ എനിക്കും അത് ഒരു നല്ല ആശ യമായി തോന്നി..അത് കൊണ്ട് ഞാന്‍ അവനെ നിറുത്സാഹ പെടുത്തിയില്ല..അത് സംഘടിപ്പിക്കാന്‍ നല്ല പനിയെടുകേണ്ടി വരുമെന്ന ഞാന്‍ അവനെ ഓര്‍മിപ്പിച്ചു..

2009 ഡിസംബർ 20, ഞായറാഴ്‌ച
എന്റെ കലാലയ ഓര്‍മമകള്‍.........
ആദ്യം എന്‍റെ നഴ്സറി ജീവിതത്തെ കുറിച്ച പറയാം..ഇതൊരു കലാലയ ഓര്‍മയാണോ എന്നറിയില്ല..എന്നാലും പഠിക്കാന്‍ തുടങ്ങിയത് ഇവിടം മുതലാണ് എന്നത് കൊണ്ട് ഞാന്‍ ഓര്‍മയില്‍ കൊണ്ട് വരാന്‍ ശ്രമിക്കയാണ്. നാലാം വയസ്സിലെ നട്ട പിരാന്ത് തുടങ്ങുന്ന സമയത്ത് ഞാന്‍ നഴ്സറിയില്‍ പഠിക്കാന്‍ പോയിട്ടുണ്ട്.എന്‍റെ വാപ്പാപ (ഉപ്പയുടെ ഉപ്പ ) ആയിരുന്നു എന്നെ ദിവസവും നഴ്സറിയില്‍ കൊണ്ട് പോയിരുന്നത്..പോകുമ്പോഴും വരുമ്പോഴും എനിക്ക് വാപ്പാപ മിട്ട്ടായി വാങ്ങി തരുമായിരുന്നു..കരഞ്ഞു കൊണ്ടാണ് ദിവസവും പോയിരുന്നത്.തിരിച് വരുമ്പോഴുള്ള കോലം കാണണ്ടത് തന്നെയായിരുന്നു.ആകാശ നീല ഷര്‍ട്ടും കടും നീല ട്രൌസറും ആയിരുന്നു യൂണിഫോം .
അതിലൊക്കെ ആകെ മണ്ണ് പുരണ്ടിടുണ്ടാവും.നീയെന്താ കല്ല് കൊത്താന്‍ പോയതായിരുന്നോ എന്നാണ് വീട്ടില്‍ എത്തിയാല്‍ ഉമ്മച്ചി ചോദിക്കുക .സലഫി നഴ്സറിയില്‍ ആയിരുന്നു പഠിച്ചത്..ഇപ്പോഴും അത് അവിടെത്തന്നെയുണ്ട് . അന്ന് കൂടെ പഠിച്ചവര്‍ കുറെ പേര്‍ എന്‍റെ കൂടെ ഉയര്‍ന്ന ക്ലാസ്സുകളിലും കൂടെ ഉണ്ടായിരുന്നു..ചില ദിവസങ്ങളില്‍ വാപ്പാപ കൂട്ടാന്‍ വരില്ല..അങ്ങനെയുള്ള ദിവസങ്ങളില്‍ ഉമ്മച്ചിയുടെ സ്കൂളില്‍ നിന്ന് കുട്ടികള്‍ വരും എന്നെ കൂട്ടാന്‍.നഴ്സറി യോട് ചേര്‍ന്ന് തന്നെയായിരുന്നു ഉമ്മച്ചി പഠിപ്പിക്കുന്ന സ്കൂളും .അവിടെ അജു വിന്‍റെ ക്ലാസില്‍ പോയി ഇരിക്കും .ഉപ്പാ യുടെ അനുജന്മ്മാര്‍ രണ്ടു പേര്‍ ലതീഫ്കയും നാസര്‍കയും സലഫിയില്‍ ഉണ്ടാകുമായിരുന്നു..അവര്‍ അവിടെ പഠിക്കുകയും കൂടെ നഴ്സറി വാനില്‍ കുട്ടികളെ കൊണ്ട് വരാനും പോകാറുണ്ടായിരുന്നു..ഇത് എനികൊരു ആശ്വാസം ആയിരുന്നു.ഞാന്‍ കരഞ്ഞു കൊണ്ട് ഇപ്പോഴും നാസര്‍കാ എന്ന് വിളികാരുണ്ടായിരുന്നു എന്ന് ചന്ദ്രി യേച്ചി ഇപ്പോഴും പറയും..ചന്ദ്രി യേച്ചി യും ഗീത ചേച്ചിയും നബീസ ച്ചയും ആയിരുന്നു അന്ന് നഴ്സറിയില്‍ ഞങ്ങളെ നോക്കാനുണ്ടയിരുന്നത്.. അവരൊക്കെ ഇപ്പോഴും അവിടെ തന്നെ ഉണ്ട്. ഗീത ചേച്ചി ചന്ദ്രി ചേച്ചിയുടെ അനിയത്തിയായിരുന്നു.രണ്ടു കൊല്ലം എല്‍.കെ.ജി യും യു .കെ.ജി യും അവിടെ പഠിച്ചു ..മീര ടീച്ചറും രുഗ്മിണി ടീച്ചറും റാബിയ ടീച്ചറും ഒക്കെ യായിരുന്നു അന്ന് ടീച്ചര്‍ മാര്‍..
അന്ന് പി.ടി ആയിരുന്നു പ്രിന്‍സിപ്പല്‍..ഈ പി.ടി യുടെ മകളെയാണ് എന്‍റെ ഉമ്ബാപ്പ കല്യാണം കഴിച്ചത്.ആരിഫ എളെമ..ഞാന്‍ നഴ്സറിയില്‍ പഠിക്കുന്ന സമയത്തായിരുന്നു കല്യാണം..മലപ്പുറം ആയിരുന്നു വീട്.എളെമയുടെ സ്വന്തം കുട്ടിയായിരുന്നു പിന്നെ ഞാന്‍ ..ഇപ്പോഴും അവരുടെ കൂടെതന്നെയയിരുന്നു.മലപ്പുറം ഭാഷ പറഞ്ഞു ഉമ്ബാപ്പ എളെമയെ കളിയാക്കുമായിരുന്നു .എന്നിട്ട് എളെമ കരയും.ഇതൊക്കെ ഇന്ന് ഒര്കുമ്പോള്‍ രസമുള്ള കുറെ ഓര്‍മകളാണ്..

2009 ഡിസംബർ 19, ശനിയാഴ്‌ച
കുട്ടിക്കാലം.......
എന്‍റെ കുട്ടിക്കാലവും ഇങ്ങനെയൊകെ ആയിരുന്നു..മഴ നനയാന്‍ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു..അന്നൊക്കെ മഴ നന്നായി പെയ്യാന്‍ ആഗ്രഹികുമായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)